Home

അശ്റഫുൽ ഖൽഖിൻ

അശ്റഫുൽ ഖൽഖിൻ വഫാത്തിന്റെ നേരത്ത്..
അർളും സമാവാത്തും പൊട്ടിക്കരഞല്ലോ..
ആരംഭ പ്പൂവിന്റെ ഹാലും നിലകണ്ട്..
ആലും സ്വഹാബത്തും ദു:ഖിച്ചിരിപ്പല്ലോ…2
മുത്തായ തങ്ങൾ തളർന്നു കിടക്കുന്നു..
മുത്ത് മോൾ ഫാത്തിമ ചാരത്തിരിക്കുന്നു…2
ഏറ്റം വിശാദത്താൽ ഉപ്പയെ നോക്കുന്നു..
ഏറെ പരിചരിച്ചെല്ലാരും നിൽക്കുന്നു..
(അഷ്റഫുൽ)
മലക്കുൽ മൗത്ത് അസ്റാഈലാ നേരം..
മനുഷ്യന്റെ രൂപത്തീൽ ചാരത്ത് വന്നിട്ട്..2
മാണിക്യ കല്ലിന്നോടേറ്റം അദബില്..
മേന്മ സലാമും പറയുന്നു നേരില്…
(അഷ്റഫുൽ)
വന്ന വിശേഷം മലക്ക് പറയുന്നു…
മന്നാന്റെ അംറാലെ വന്നുള്ളതാണെന്ന്…2
സമ്മതമുണ്ടെങ്കിൽ റൂഹ് പിടിക്കാനും സമ്മതമില്ലെങ്കിൽ കണ്ട് തിരിക്കാനും..
(അഷ്റഫുൽ)
അനുവാദം മുത്ത് റസൂലും കൊടുക്കുന്നു…
അസ്റാഈലാ നേരം റൂഹ് പിടിക്കുന്നു…
ആലം ദുനിയാവന്നാകെ വിറക്കുന്നു…
ആറ്റൽ റസൂലുള്ളാ നമ്മെ പിരിയുന്നു

Leave a Comment